ന്യൂഡൽഹി: കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കിംഗ് മേഖലയിലും നിയന്ത്രണം. അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ അറിയിച്ചു. അതേസമയം റെയില്‍വേയുടെ എല്ലാ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ബാധിതമായ രാജ്യത്തെ 75 ജില്ലകള്‍ അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
Read also: കേരളത്തിലെ 7 ജില്ലകള്‍ അടച്ചിടുമെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം- മുഖ്യമന്ത്രിയുടെ ഓഫീസ്
കോവിഡ് 19 വ്യാപനം തടയാനായി സംസ്ഥാനം പൂര്‍ണമായും അടച്ചിടുന്നതിനെപ്പറ്റി തീരുമാനം ഉടനുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടും. ഒന്‍പത് ജില്ലകളില്‍ നിയന്ത്രണമുണ്ടാകും.
Post Your Comments