Latest NewsNewsInternational

കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ഇറ്റലിയിലെ മലയാളികള്‍

റോം : തങ്ങളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിയ്ക്കണമെന്ന് കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ഇറ്റലിയിലെ മലയാളികള്‍. ഇറ്റലിയില്‍ അവശ്യവസ്തുക്കള്‍ നിയന്ത്രണങ്ങളോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്നുണ്ടെങ്കിലും കുറച്ചു ദിവസങ്ങള്‍ കൂടി നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ ക്ഷാമം നേരിടുമോയെന്നാണ് ഉയരുന്ന ഭീതി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ സാഹചര്യത്തെ ഫലപ്രദമായി നേരിട്ടാലും കയ്യിലെ പണം തീരാറായി എന്നതാണു സാധാരണ ജോലികളില്‍ ഏര്‍പ്പെട്ടുവന്ന ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധി.

Read Also : നിര്‍ദേശം അവഗണിച്ചു; ഇറ്റലിയില്‍ നിന്നെത്തിയ മകളെ കൂട്ടിക്കൊണ്ടുവന്ന പിതാവിനെതിരേ കേസ്, ജോലി ചെയ്തിരുന്ന കള്ളുഷാപ്പ് പൂട്ടിച്ചു

ഇറ്റലിയില്‍ കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനകം രണ്ടു പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയെങ്കിലും നേപ്പിള്‍സില്‍ നിന്നുള്ളവര്‍ക്ക് വിമാനത്താവളത്തിലെത്താന്‍ നിര്‍വാഹമില്ലായിരുന്നു. കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യന്‍ ക്യാംപിലും എത്താന്‍ ആകുന്നില്ല. ഈ സാഹചര്യത്തില്‍ തങ്ങളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിനോട് ഇവര്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button