ന്യൂഡൽഹി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ 263 വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശനിയാഴ്ച വൈകുന്നേരമാണ് വിമാനം ഇറ്റലിയിലേക്ക് പുറപ്പെട്ടത്. വിമാനത്തിലെ ക്രൂ അംഗങ്ങളുടെ സുരക്ഷക്കായി ഹസ്മാറ്റ് സ്യൂട്ട് നല്‍കിയിട്ടുണ്ടെന്നും, ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാന്‍ മറ്റൊരു വിമാനം കൂടി സജ്ജമാക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഏകദേശം 500ന് മുകളില്‍ ഇന്ത്യക്കാര്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
Also read : വിദേശത്തു നിന്ന് മടങ്ങിയെത്തിയ ബാഹുബലി താരം പ്രഭാസ് ഐസൊലേഷനില്‍
ഇറ്റലിയിൽ 24 മണിക്കൂറിനുള്ളില്‍ 627 മരണം സ്ഥിരീകരിച്ചതോടെ കോവിഡിനെ നേരിടാന്‍ സൈന്യത്തെ ഇറക്കിയെന്നാണ് റിപ്പോർട്ട്. ഇറ്റലിയില്‍ ഇതുവരെ 4,000 ത്തിലധികം ആളുകളാണ് കൊവിഡ് 19 ബാധയെ തുടർന്ന് മരണപ്പെട്ടത്. അതേസമയം ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം 13000 ആയി. മുന്‍പത്തേതിനേക്കാള്‍ അതിവേഗത്തിലാണ് മരണസംഖ്യ ഉയരുന്നത്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4,825 ആയി. അമേരിക്കയില്‍ അഞ്ചില്‍ ഒരാള്‍ വീട്ടിലിരിക്കണം. ബ്രിട്ടനില്‍ പബ്ബുകള്‍ അടച്ചു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ലോകാരോഗ്യസംഘടന നിർദേശം നൽകി. അയഞ്ഞനിലപാടുകള്‍ കൂടുതല്‍ ജീവനുകളെടുക്കുമെന്ന തിരിച്ചറിവിലാണ് ലോകരാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്.
Post Your Comments