Latest NewsIndia

ഡല്‍ഹിയില്‍ മാര്‍ച്ച്‌ 31 വരെ സമ്പൂർണ്ണ നിരോധനാജ്ഞ

ന്യൂഡല്‍​ഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഡല്‍ഹി പൂര്‍ണമായി അടച്ചിടും. നാളെ രാവിലെ ആറ് മണി മുതല്‍ ഈ മാസം 31 വരെയാണ് അടച്ചിടല്‍. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുമെന്നും ബോര്‍ഡറുകള്‍ അടയ്ക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ഡല്‍ഹി.

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ക്ഷേത്രങ്ങളില്‍ ശംഖ് നാദം മുഴക്കിയും പള്ളികളില്‍ മണി മുഴക്കിയും ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിയിച്ച് ഇന്ത്യയിലെ ജനസമൂഹം

രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് രാജ്യതലസ്ഥാനമായ ഡ‌ല്‍ഹിയും അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യസാധനങ്ങളും അവശ്യസേവനങ്ങളും മാത്രം ബോര്‍ഡര്‍ വഴി കടത്തിവിടും. ഡല്‍ഹിയിലേക്കുള്ള എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും ഈ സമയം നിര്‍ത്തിവക്കും. ജനങ്ങള്‍ വീടുകളില്‍ തുടരണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു. ഇതുവരെ 27 കോവിഡ് 19 കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 21 പേരും വിദേശത്തുനിന്ന് എത്തിയവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button