Latest NewsNewsInternational

ചൈനയിൽ, മൂന്ന് ദിവസത്തിനു ശേഷം വീണ്ടും കൊവിഡ്​ 19 വൈറസ്​ ബാധയെന്ന് റിപ്പോർട്ട്

ബെയ്ജിങ് : ചൈനയിൽ കൊവിഡ്​ 19 ആശങ്കകൾ വിട്ടൊഴിയുന്നില്ല. മൂന്ന് ദിവസത്തിനു ശേഷം പ്രാദേശിക തലത്തില്‍ വീണ്ടും വൈറസ്​ ബാധ റിപ്പോര്‍ട്ട്​ ചെയ്​തു. ശനിയാഴ്​ച 45 പേരിൽ രോഗം ബാധിച്ചതായി അധികൃതർ അറിയിച്ചു. ഇതില്‍ ഗ്വാന്‍ഷുവില്‍ പ്രാദേശിക വ്യാപനം ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Also read : സ്പെയിനിൽ നിന്നു വന്ന ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയില്‍ കൊവിഡ്​ 19 ബാധിച്ച്‌ ആറ്​ പേരാണ് മരിച്ചത്. ഇതില്‍ അഞ്ച്​ പേര്‍ ഹൂബെ പ്രവിശ്യയിൽ നിന്നുമുള്ളവരാണ് കോവിഡ്​ പടര്‍ന്നു പിടിച്ച വുഹാനില്‍ നാലാമത്തെ ദിവസവും പുതിയ കോവിഡ്​ 19 കേസുകളൊന്നും റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. ചൈനയില്‍ ആകെ 81,054 പേര്‍ക്ക് കൊവിഡ്​ 19 വൈറസ്​ ബാധയേറ്റത്​. ഇതില്‍ 3,261 പേര്‍ മരിച്ചു. 5,549 പേരാണ്​​ ചികില്‍സയിലുള്ളത്​. 72,244 പേര്‍ രോഗത്തില്‍ നിന്ന്​ മോചിതരായി ആശുപത്രി വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button