സാഗ്രെബ് : കോവിഡ് ജാഗ്രതയ്ക്കിടെ ഭൂചലനം, ഭയന്ന് ജനങ്ങള്‍ തെരുവിലിറങ്ങി . ഇനിയും ഭൂചലന സാധ്യതയുള്ളതിനാല്‍ ആളുകള്‍ വീടുകള്‍ക്കു പുറത്തുതന്നെ തുടരണമെന്നും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കോവിഡ്-19 ഭീതിയില്‍ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് ക്രൊയേഷ്യയില്‍ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പരുക്കേറ്റ ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മറ്റൊരു കുട്ടിക്കും പരുക്കേറ്റു. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണാണ് ഇവര്‍ക്കു പരുക്കേറ്റത്. ഭൂചലനത്തെ തുടര്‍ന്നു തലസ്ഥാനത്തെ ആശുപത്രികളിലും മറ്റിടങ്ങളിലും വൈദ്യുതി തടസ്സമുണ്ടായി. ചിലയിടങ്ങളില്‍ അഗ്‌നിബാധയുണ്ടായി.
ഇനിയും ഭൂചലന സാധ്യതയുള്ളതിനാല്‍ ആളുകള്‍ വീടുകള്‍ക്കു പുറത്തുതന്നെ തുടരണമെന്നു പ്രധാനമന്ത്രി ആന്ദ്രെ പ്ലെന്‍കോവിച് പറഞ്ഞു. ജനങ്ങള്‍ തെരുവുകളില്‍ തടിച്ചുകൂടി കൊറോണ വൈറസ് വ്യാപനത്തിനു സാഹചര്യമൊരുക്കരുതെന്നു സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ക്രൊയേഷ്യയില്‍ 206 പേരിലാണു കോവിഡ് രോഗബാധയുണ്ടായത്, ഒരാള്‍ മരിച്ചു. ഈ സാഹചര്യത്തില്‍ ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ദാവോര്‍ ബോസിനോവിച് പറഞ്ഞു. പകര്‍ച്ചവ്യാധിയും ഭൂചലനവും ഒരുമിച്ചു വരുമ്പോള്‍ അതു കൂടുതല്‍ സങ്കീര്‍ണമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments