ലോകത്ത് പടര്‍ന്നു പിടിച്ച മുനകള്‍ നിറഞ്ഞ പുതിയ കൊറോണ വൈറസായ സാര്‍സ് കോവ്-2 വിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ശാസ്ത്രലോകം . കോവിഡ് 19 ബാധിച്ച് ജനങ്ങള്‍ മരിച്ചുവീഴാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ഈ വൈറസ് ഇത്രയും അപകടകാരിയാണെന്ന് തിരിച്ചറിവിലേയ്ക്ക് ശാസ്ത്രലോകം എത്തിയത്. പുതിയ കൊറോണ വൈറസായ സാര്‍സ് കോവ്-2 ചൂടേറ്റാല്‍ നശിക്കുമോ? സോപ്പുപയോഗിച്ച് കൈകഴുകിയാല്‍ വൈറസ് നശിക്കുമെന്നു പറയുന്നതെന്തുകൊണ്ട്? വൈറസ് എത്രമാത്രം വേഗത്തില്‍ പടരും? ചോദ്യങ്ങള്‍ ഓരോ ദിവസവും നിറയുകയാണ്. കൃത്യമായ ഉത്തരം ലഭിക്കണമെങ്കില്‍ ഈ വൈറസിന്റെ ജനിതകഘടനയും മറ്റു സ്വഭാവ സവിശേഷതകളും മനസ്സിലാക്കിയെടുക്കേണ്ടതുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവരം ക്രോഡീകരിച്ച് വൈറസിന്റെ സ്വഭാവത്തെക്കുറിച്ച് ഏറെക്കുറെ മനസ്സിലാക്കിക്കഴിഞ്ഞു ഗവേഷകര്‍.
Read Also : മരണം വിതച്ച് കോവിഡ്-19 വ്യാപിയ്ക്കുന്നു : മഹാദുരന്തത്തിന്റെ സൂചനയെന്ന് ഗവേഷകരും ശാസ്ത്രലോകവും
അധികനേരം നിലനില്‍ക്കാന്‍ ശേഷിയില്ലാതെ വൈറസ് നശിച്ചുപോകുമെന്നതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പ്രതീക്ഷ നല്‍കുന്ന ഒരു കാര്യം. ചെറിയ സെറ്റ് ജീനുകളാണ് ഓരോ കോവിഡ് അണുവിലുമുള്ളത്. ഇതിനെ ഗോളാകൃതിയില്‍ മൂടിയിരിക്കുന്ന കൊഴുത്ത തന്മാത്രകളും. വൈറസിന്റെ ഈ കവചം സോപ്പോ ഹാന്‍ഡ്വാഷോ ഉപയോഗിച്ച് 20 സെക്കന്‍ഡ് കൈകഴുകുമ്പോള്‍ തന്നെ ഇല്ലാതാകുമെന്നാണു വിദഗ്ധര്‍ പറയുന്നത്. സാര്‍സ് കോവ് 2 കാര്‍ഡ്‌ബോര്‍ഡില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്നും അടുത്തു നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവയില്‍ വൈറസിന് രണ്ട് മുതല്‍ മൂന്ന് ദിവസം വരെ അതിജീവിക്കാം. ഇവയ്‌ക്കെല്ലാം പക്ഷേ അന്തിമ സ്ഥിരീകരണം ലോകാരോഗ്യ സംഘടന ഇതുവരെ നല്‍കിയിട്ടില്ല.
വൈറസിന്റെ ഘടനയാണ് അതു വളരെ വേഗം പടര്‍ന്നു പിടിക്കാനുള്ള കാരണത്തിന്റെ ചില സൂചനകള്‍ നല്‍കുന്നത്. മുനകളുള്ള പന്തിന്റെ രൂപമാണ് വൈറസിന്. മനുഷ്യരുടെ ശരീര കോശത്തിനു മുകളിലെ പ്രോട്ടിനായ എസിഇ 2നെ തിരിച്ചറിഞ്ഞ് അതിനോടു പറ്റിച്ചേരാന്‍ ഈ മുനകള്‍ സഹായിക്കും. വൈറസ് ബാധിക്കുന്നതിന്റെ ആദ്യ ഘട്ടമാണിത്. വൈറസ് മുനകളുടെ കൃത്യമായ ആകൃതിയാണ് മനുഷ്യകോശങ്ങളില്‍ പറ്റിപ്പിടിക്കാന്‍ ഇവയെ സഹായിക്കുന്നത്. അതായത് സാര്‍സ് വൈറസിനേക്കാള്‍ കരുത്തോടെ കോശത്തില്‍ ചേര്‍ന്നിരിക്കാന്‍ സാര്‍സ് കോവ് 2 വൈറസിനു സാധിക്കും. ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പടരുന്നതില്‍ ഇതു പ്രധാന ഘടകമാണ്. എത്രമാത്രം കരുത്തോടെ ഒരു വൈറസിന് ശരീരകോശത്തില്‍ പറ്റിപ്പിടിച്ചിരിക്കാനാകുമോ അത്രയേറെ കുറച്ചു മാത്രം വൈറസ് മതി രോഗബാധയ്ക്ക്. അതാണ് വൈറസ് മാരകമാകാനുള്ള പ്രധാന കാരണമെന്നും കൊളംബിയ സര്‍വകലാശാല ഗവേഷക ആംഗല റാസ്മസെന്‍ പറയുന്നു.
രണ്ടു പകുതികള്‍ ഒരുമിച്ചു ചേര്‍ന്നതാണ് കൊറോണ വൈറസിലെ മുനകള്‍. ഇവ രണ്ടും വേര്‍പെടുമ്പോള്‍ മാത്രമാണ് മുനകള്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. അങ്ങനെ സംഭവിക്കുമ്പോള്‍ മാത്രമേ വൈറസിന് ആതിഥേയ കോശത്തിലേക്കു പ്രവേശിക്കാനാവുകയുള്ളൂ; ഇവിടെ അതു മനുഷ്യശരീരത്തിലേക്കാണ്.
മൃഗങ്ങളേക്കാളും മനുഷ്യരിലാണ് സാര്‍സ് കോവ് 2 വൈറസ് കൂടുതല്‍ രൂക്ഷമാകുന്നത്. ഈ വൈറസിനോടു വളരെയേറെ സാമ്യമുള്ള ഒന്നിനെ വവ്വാലുകളിലാണു കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വവ്വാലുകളില്‍ നിന്നാകാം സാര്‍സ് കോവ് 2 മനുഷ്യരിലേക്കെത്തിയതെന്ന വിശകലനങ്ങളുണ്ട്. എന്നാല്‍ ഇതുവരെ അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സാര്‍സ് കോവിനു സമാനമായ വൈറസിനെ ഈനാംപേച്ചിയിലും കണ്ടെത്തിയിരുന്നു, എന്നാല്‍ ഇവയില്‍ എസിഇ2 പ്രോട്ടിനെ തിരിച്ചറിയാനുള്ള ‘മുനകളുടെ’ ശേഷി കുറവായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് സാര്‍സ് വൈറസ് ആദ്യമായി രൂപംകൊണ്ടപ്പോള്‍ അവയ്ക്ക് എസിഇ2 പ്രോട്ടിനെ തിരിച്ചറിയാനുള്ള ജനിതകശേഷി വരുന്നതിന് നാളുകളെടുത്തിരുന്നു, എന്നാല്‍ സാര്‍സ് കോവ് 2 ആ ശേഷി രൂപപ്പെട്ട ആദ്യദിനം തന്നെ നേടിയെടുത്തു.
കൊറോണ വൈറസ് എത്ര പേരെ ബാധിക്കുമെന്നതിന് ഇപ്പോഴും കൃത്യമായ കണക്കില്ല. മൂന്നു മാസമേ ആയിട്ടുള്ളൂ ഈ വൈറസ് ലോകത്തിന്റെ ‘സമനില’ താളംതെറ്റിക്കാന്‍ തുടങ്ങിയിട്ട്. പനിയുടെ കാര്യത്തില്‍ ചെയ്യുന്നപോലെ കൊറോണയെ നിരീക്ഷിക്കാന്‍ സംവിധാനങ്ങളില്ല. ചില കാലാവസ്ഥകളില്‍ രോഗം എന്തുകൊണ്ടില്ല എന്നതിനും ഉത്തരമില്ല
Post Your Comments