ഖുറാനിലെ രോഗശാന്തിക്കുള്ള വചനങ്ങള്‍ വായിച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് പ്രാർത്ഥന നടത്തിയതിനെതിരെ വിമർശനം ഉയരുന്നു. ബംഗ്ലാദേശിലാണ് സംഭവം. ദക്ഷിണ ബംഗ്ലാദേശിലെ റായ്പൂര്‍ പട്ടണത്തിലാണ് ഖുറാനിലെ രോഗശാന്തിക്കുള്ള വചനങ്ങള്‍ വായിച്ച് പതിനായിരത്തോളം മുസ്ലീം വിശ്വാസികള്‍ ഒത്തുചേര്‍ന്നത്. 25,000ഓളം പേര് ചടങ്ങില്‍ പങ്കെടുത്തതായാണ് സൂചന. പല ഭാഗങ്ങളിളും മതപരമായ പരിപാടികള്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ റദ്ദാക്കുമ്പോഴാണ് ഇത്തരമൊരു നടപടി.
Read also: കയ്യില്‍ ‘ഹോം ക്വാറന്റീന്’ മുദ്രയുമായി രണ്ടു പേര് കെഎസ്ആര്‍ടിസി ബസ്സില്‍
പരിപാടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ റാലിക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്. അതേസമയം ബംഗ്ലാദേശില്‍ ഇതുവരെ 14 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ആവശ്യത്തിന് പരിശോധനകള്‍ നടക്കാത്തത് കൊണ്ട് യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതല്‍ ആകുമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
Post Your Comments