ദുബായ് : കോവിഡ് 19 വൈറസ് ബാധയുടെ വ്യാപനം തടയുവാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യുവിന് പിന്തുണയുമായി പ്രശസ്ത ബോളിവുഡ് ഗായകൻ സോനു നിഗം. ദുബായിൽ നിന്നും പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ജനത കർഫ്യുവിന് പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.
https://www.instagram.com/tv/B99JPKxh4Rx/?utm_source=ig_web_copy_link
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തെയും, ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ജനത കർഫ്യു പ്രഖ്യാപനത്തെയും അഭിനന്ദിക്കുന്നു. ഇത് മറ്റൊരു രാജ്യവും നടപ്പാക്കിയിട്ടില്ല. ഇന്ത്യയിൽ ഇല്ലെങ്കിലും വൈകിട്ടു അഞ്ചു മണിക്ക് ആരോഗ്യ പ്രവർത്തകരെ അനുമോദിക്കുന്ന ചടങ്ങിൽ പങ്കു ചേരുമെന്നും, എല്ലാർക്കും പിന്തുണ അറിയിച്ച് കൊണ്ട് രാത്രി എട്ടുമണിക്ക് പ്രത്യേക സംഗീത പരിപാടി ഓൺലൈനിലൂടെ നടത്തുമെന്നും സോനു നിഗം ഇൻസ്റാഗ്രാമിലൂടെ അറിയിച്ചു.
Post Your Comments