Latest NewsNewsInternational

ഒരു കുടുംബത്തില്‍ 4 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു ; 3 പേര്‍ ആശുപത്രിയില്‍ ; 20 ഓളം ബന്ധുക്കള്‍ നിരീക്ഷണത്തില്‍

ന്യൂജഴ്സി: ഒരു കുടുംബത്തില്‍ നാല് പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു.ഇതേ കുടുംബത്തിലെ മൂന്ന് പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കൂടാതെ 20ഓളം ബന്ധുക്കള്‍ നിരീക്ഷണത്തിലും. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. ഗ്രേസ് ഫസ്‌കോ എന്ന 73 കാരിയും അവരുടെ മക്കളുമാണ് രോഗബാധിതരായത്.ഇതില്‍ 73കാരിയും മൂന്ന് മക്കളും മരിച്ചു. റിത ഫസ്‌കോ, കാര്‍മിന്‍ ഫസ്‌കോ, വിന്‍സെന്റ് ഫസ്‌കോ എന്നിവരാണ് ഗ്രേസ് ഫസ്‌കോയെ കൂടാതെ മരിച്ചത്.

ഇവര്‍ നിരവധി പേര്‍ പങ്കെടുത്ത കുടുംബവിരുന്ന് സംഘടിപ്പിച്ചിരുന്നു. റിത ഫസ്‌കോ വെള്ളിയാഴ്ചയും ഗ്രേസ് ഫസ്‌കോ ബുധനാഴ്ചയുമാണ് മരിച്ചത്. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് വിന്‍സെന്റ് ഫസ്‌കോ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button