ദുബായ് : യുഎഇയിൽ കനത്ത മഴ. ഇന്നു പുലർച്ചെയാണ് പരക്കെ മഴ പെയ്തത്. അബുദാബി, ദുബായ്, അൽ ഐൻ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തപ്പോൾ,അൽ ഐനിലെ സ്വൈഹാൻ, നാഹിൽ, അൽ ഫുഖ എന്നിവിടങ്ങളിലും അബുദാബി ദ്വീപ്, അൽ ഷവാമെഖ് എന്നിവിടങ്ങളിലും മറ്റു ചില എമിറേറ്റുകളിലും മഴ ശക്തമായ മഴയാണ് ലഭിച്ചത്.
Also read : അഞ്ച് വര്‍ഷം തടവ്, 20 ലക്ഷം രൂപ പിഴ : മനപൂര്‍വ്വം കൊറോണ വൈറസ് പടര്‍ത്തിയാല്‍ യു.എ.ഇയില്‍ ശിക്ഷ ഇങ്ങനെ
ദുബായിലെ വിവിധ സ്ഥലങ്ങളിലും സാമാന്യം ശക്തമായി തന്നെ മഴ പെയ്തു. ഇതോടെ താപനില താഴ്ന്ന നിലയിലെത്തി. 12.9 ഡിഗ്രി സെൽഷ്യസാണ് ഇന്നു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ജെയ്‌സ് മലകളിൽ രാവിലെ 6.30തിനാണ് ഈ താപനില അനുഭവപ്പെട്ടത്. തിങ്കളാഴ്ച വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. .
Post Your Comments