UAELatest NewsNewsGulf

അഞ്ച്‌ വര്‍ഷം തടവ്, 20 ലക്ഷം രൂപ പിഴ : മനപൂര്‍വ്വം കൊറോണ വൈറസ് പടര്‍ത്തിയാല്‍ യു.എ.ഇയില്‍ ശിക്ഷ ഇങ്ങനെ

അബുദാബി•യു‌.എ.ഇയിൽ കൊറോണ വൈറസ് മനപൂർവ്വം പടർത്തുന്ന ഒരാൾക്ക് അഞ്ച് വർഷം വരെ തടവും 100,000 ദിർഹം (ഏകദേശം 20 ലക്ഷം ഇന്ത്യന്‍ രൂപ) വരെ പിഴയും ലഭിക്കും.

2014 ൽ പ്രാബല്യത്തിൽ വന്ന സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള യു.എ.ഇ നിയമം, മറ്റുള്ളവരിലേക്ക് അണുബാധ പടരുന്നതിന് കാരണമാകുന്ന മനപൂർവമായ പെരുമാറ്റങ്ങളെ കുറ്റകരമാക്കുന്നു. മറ്റൊരാളിലേക്ക് മനപൂര്‍വം അണുബാധ പകര്‍ത്തിയാലുള്ള ശിക്ഷ അഞ്ച് വർഷം വരെ തടവും 50,000 ദിർഹത്തിൽ കുറയാത്തതും 100,000 ദിർഹത്തിൽ കൂടാത്തതുമായ പിഴയാണ്.

സാംക്രമികരോഗം ബാധിച്ചതായി സംശയിക്കുന്നവരോ അല്ലെങ്കിൽ അതുമൂലം മരണമടഞ്ഞതോ റിപ്പോർട്ട് ചെയ്യാതിരുന്നാല്‍ മൂന്ന് വര്‍ഷം തടവും അല്ലെങ്കിൽ 10,000 ദിർഹത്തിൽ കൂടാത്ത പിഴയും നിയമലംഘകർക്ക് നൽകാനും നിയമം അനുശാസിക്കുന്നു.

ഈ ആഴ്ച ആദ്യം, യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് അൽ ഷംസി, യു.എ.ഇ അധികൃതർ ഏർപ്പെടുത്തിയിരിക്കുന്ന മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു, രാജ്യത്തേക്ക് മടങ്ങുന്ന യാത്രക്കാർക്ക് നിർബന്ധിതമായി ഐസോലേഷന്‍ പാലിക്കണം.ഈ നടപടികൾ പാലിക്കാത്തത് ശിക്ഷാർഹമായ കുറ്റമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, കാരണം ഇത് മറ്റുള്ളവരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു.

കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനും തെറ്റായ വിവരങ്ങൾ പങ്കിടുന്നതിനെതിരെയും അൽ ഷംസി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മനപൂര്‍വ്വം അല്ലെങ്കിൽ അജ്ഞത കാരണം അവർക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button