ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വനം ചെയ്‌ത മാര്‍ച്ച് 22ലെ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് ക്രിക്കറ്റ്-സിനിമാ താരങ്ങൾ. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം വീരേന്ദര്‍ സേവാഗും തമിഴ് ചലച്ചിത്ര താരം രജനീകാന്തും മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയും മോദിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. നേരത്തെ, പ്രധാനമന്ത്രിക്ക് പിന്തുണയുമായി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
ജനതാ കര്‍ഫ്യൂ ശരിക്ക് ഒരു കര്‍ഫ്യൂ അല്ലെന്നും ‘കെയര്‍ ഫോര്‍ യു’ ആണെന്നും സേവാഗ് ട്വിറ്ററില്‍ കുറിച്ചു. പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ എല്ലാവരും ഒത്തുചേരേണ്ടതുണ്ടെന്നും എന്നാല്‍ ഒരിടത്തും ഒത്തുകൂടരുതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഇപ്പോള്‍ അതിന് ഒരവസരം വന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ കഴിയുമ്പോള്‍ സമയം ചെലവഴിക്കാനാവശ്യമായ പൊടിക്കൈകളും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭാരതം നിലവില്‍ മൂന്നാം ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതേ സാഹചര്യത്തിലാണ് ഇറ്റലിയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ജനങ്ങളുടെ സഹകരണമില്ലായ്മ കാരണം ആയിരക്കണക്കിന് ആളുകളാണ് അവിടെ മരിച്ചു വീണത്. അതേ സാഹചര്യം ഇന്ത്യയില്‍ ഉണ്ടാകരുത്. എല്ലാവരും ജനതാ കര്‍ഫ്യൂവില്‍ പങ്കാളികളാകണമെന്ന് ആവശ്യപ്പെടുകയാണെന്നും വീടുകളില്‍ കഴിഞ്ഞ് സാമൂഹിക അകലം പാലിക്കണമെന്നും രജനീകാന്ത് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
Post Your Comments