Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയില്‍ 70 പുതിയ കൊറോണ കേസുകള്‍ കൂടി

റിയാദ്•സൗദി അറേബ്യയില്‍ കൊറോണ വൈറസിന്റെ (കോവിഡ് -19) 70 പുതിയ കേസുകൾ രജിസ്റ്റര്‍ ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതിയ അണുബാധകളിൽ (11 എണ്ണം) മൊറോക്കോ, ഇന്ത്യ, ജോർദാൻ, ഫിലിപ്പൈൻസ്, ബ്രിട്ടൻ, എമിറേറ്റ്സ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കേസുകളുണ്ടെന്ന് റിയാദിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് ക്വാറന്റൈനിലേക്ക് മാറ്റിയവരാണ്‌.

ബാക്കിയുള്ള 58 കേസുകൾ മുമ്പത്തെ കേസുകളില്‍ നിന്ന് പകര്‍ന്നവയാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു, അവയിൽ ചിലത് വിവാഹ പാർട്ടികൾ, അനുശോചനങ്ങള്‍ , കുടുംബയോഗങ്ങൾ എന്നിവ പോലുള്ള സാമൂഹിക ചടങ്ങുകളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടതാണ്.

അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച മൊത്തം കേസുകളുടെ എണ്ണം 344 ആയി ഉയർന്നു, അതിൽ 8 കേസുകൾ ഭേദപ്പെട്ടു. രണ്ട് പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവര്‍ ഐസോലേഷനില്‍ കഴിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button