Latest NewsIndia

തങ്ങളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവിതം പോലും അപകടത്തിൽ ആക്കി ജോലി ചെയ്യുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് ഇങ്ങനെ കയ്യടിച്ചും ശബ്ദമുണ്ടാക്കിയും അവർ നന്ദി പ്രകടിപ്പിക്കും, അതിൽ സംഗീതവും പാത്രം മുട്ടിക്കലും മണിയടിയും ഒക്കെ ഉണ്ടാവും (വീഡിയോ)

ഭാവിയിൽ ഒരു പക്ഷേ രണ്ടാഴ്ച സർക്കാർ രാജ്യമാസകലം ഒരു നിർബന്ധിത കർഫ്യൂ പ്രഖ്യാപിച്ചാൽ ജനങ്ങൾ അതിനോടു താദാത്മ്യം പ്രാപിക്കാൻ സ്വയം ഒരു ദിവസം അതു പരീക്ഷിച്ചു നോക്കാൻ അഭ്യർഥിച്ചതും ആവാം എന്നാണു സൂചന.

പ്രധാനമന്ത്രിയുടെ ജനത കർഫ്യുവിനെ ട്രോളിയും പരിഹസിച്ചും പരിഹാസ വിദഗ്ധർ പലതരം കണ്ടുപിടുത്തങ്ങളും ആയി ഇറങ്ങിക്കഴിഞ്ഞു‌. എന്നാൽ ജനതാ കർഫ്യൂ ഒരു ടെസ്റ്റ് ആണെന്നാണു കരുതേണ്ടതു . ഭാവിയിൽ ഒരു പക്ഷേ രണ്ടാഴ്ച സർക്കാർ രാജ്യമാസകലം ഒരു നിർബന്ധിത കർഫ്യൂ പ്രഖ്യാപിച്ചാൽ ജനങ്ങൾ അതിനോടു താദാത്മ്യം പ്രാപിക്കാൻ സ്വയം ഒരു ദിവസം അതു പരീക്ഷിച്ചു നോക്കാൻ അഭ്യർഥിച്ചതും ആവാം എന്നാണു സൂചന.
ഭാവി പ്രവചിക്കാൻ പറ്റില്ല ..പ്രത്യേകിച്ചു കൊറോണാ വൈറസ് സംഹാര താണ്ഡവും തുടരുന്ന സാഹചര്യത്തിൽ ..

ഞായറാഴ്ച അഞ്ചുമണിക്കു വീടിനു പുറത്തിറങ്ങി നിന്നു കൈയ്യടിക്കാനും പാട്ടു പാടാനും പറഞ്ഞതു കൊറോണാ വൈറസിനെ പേടിപ്പിച്ചു ഓടിക്കാനല്ല . പകരം നമുക്ക് വേണ്ടി സ്വജീവൻ പണയം വെച്ച് പൊരുതുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാനും അവർക്കായുള്ള നന്ദി പ്രകടനത്തിനായുമാണ്. ഇത് ലോകരാജ്യങ്ങൾ പിന്തുടരുന്ന മാതൃകയാണ്.സ്പെയിൻ മാത്രമല്ല, ഇറ്റലി , ഫ്രാൻസ് തുടങ്ങിയ മുന്തിയ യൂറോപ്യൻ രാജ്യങ്ങളിൽ ജനങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി കയ്യടിച്ചത് ഇങ്ങനെ ആണ്… നമ്മളും വരുന്ന 22 നു അവർക്ക് വേണ്ടി, നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി നമ്മളും കയ്യടിക്കും… അവർക്ക് നന്ദി പറയും.. ഇത് പോലെ…

മറിച്ചു നമ്മേ മഹാരോഗത്തിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരായ ഡോക്ടർമാർക്കും നർസുമാർക്കും പാരാ മെഡിക്കൽ , ബയോ മെഡിക്കൽ , ലാബ് , ഹൗസ് കീപ്പിംഗ് , ഡെലിവറി സ്റ്റാഫ് അംഗങ്ങൾക്കു നന്ദി പറയാനും അവർക്കു ഐക്യദാർഡ്യം പ്രഖ്യാപിക്കാനും ആണു‌..

ഈ വീഡിയോയിൽ സ്‌പെയിനിലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വീടു വിട്ടു പുറത്തിറങ്ങാൻ കഴിയാത്തവർ നടത്തിയ സാന്ത്വന പ്രകടനമാണു‌…അതിൽ സംഗീതവും കൈയ്യടിയും മണിയടിയും ഒക്കെ ഉണ്ടായിരുന്നു‌…

shortlink

Related Articles

Post Your Comments

Related Articles


Back to top button