KeralaLatest NewsNews

സെൽഫി എടുത്തു; കൊവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗിയുമായി ഇടപെട്ട രീതിയെക്കുറിച്ച് എം സി ഖമറുദ്ദീൻ എംഎൽഎ

കാസർകോട്: കൊവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗിയുമായി സെൽഫി എടുത്തിട്ടുണ്ടെന്നും എന്നാൽ അടുത്ത് ഇടപഴകിയിട്ടില്ലെന്നും മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ വ്യക്തമാക്കി. സെൽഫി എടുത്തുവെന്നും എന്നാൽ താൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ കാസർകോടേക്ക് പോവുകയായിരുന്നു. എന്റെ വണ്ടിക്ക് കൈകാട്ടി. എംഎൽഎ ആയിരുന്നത് കൊണ്ട് നിർത്താതെ പോകുന്നത് ശരിയല്ലല്ലോയെന്ന് കരുതി. നേരത്തെ പരിചയമുള്ളവരാണ്. അതുകൊണ്ട് വണ്ടി റിവേഴ്സെടുത്ത്. വെറുതെ വിളിച്ചതായിരുന്നു. വിശേഷമൊന്നുമില്ല, ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു.”

“ഫോട്ടോയെടുക്കാൻ വണ്ടിയിൽ നിന്നിറങ്ങിയിട്ടില്ല. സീറ്റിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. അവർ പുറത്തായിരുന്നു. അല്ലാതെ പ്രചരിക്കുന്ന ചിത്രങ്ങൾ ഇപ്പോഴത്തേതാവില്ല. ഞാൻ കെട്ടിപ്പിടിച്ചിട്ടില്ല. ഷേക് ഹാന്റ് കൊടുത്തതും ഓർമ്മയില്ല. ജനങ്ങൾക്കിടയിൽ ഇയാൾ ഇടപഴകിയത് വളരെയധികം ആശങ്കയുണ്ട്. ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. സർക്കാർ നിർദ്ദേശം അനുസരിച്ച് ഇയാൾ വീടിനകത്ത് നിൽക്കേണ്ടതായിരുന്നു. അത് നിരീക്ഷിക്കേണ്ടതായിരുന്നു.” എന്നും എംഎൽഎ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോൾ അതീവ ജാഗ്രതയിലാണ് സർക്കാർ. കൊവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍, കോളജ് അധ്യാപകര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അത്യാവശ്യ സര്‍വീസ് ഒഴികെയുള്ള വിഭാഗങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ വീതം ഓഫീസുകളില്‍ ഹാജരായാല്‍ മതി. ശനിയാഴ്ച അവധിയായിരിക്കും. ക്ലാസ് ബി, സി, ഡി വിഭാഗം ജീവനക്കാര്‍ക്കാണ് ഇത് ബാധകമാവുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ രണ്ടാഴ്ചത്തേക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button