ഭോപ്പാൽ : രാജി പ്രഖ്യാപിച്ച് മധ്യ പ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ഒരു മണിക്ക് രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറും. വാര്‍ത്താസമ്മേളനത്തിലൂടെയാണ് കമല്‍നാഥ് രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്
#MadhyaPradesh CM Kamal Nath: I have decided to tender my resignation to the Governor today. pic.twitter.com/jgaRf6F0K2
— ANI (@ANI) March 20, 2020
ബിജെപി ഗൂഢാലോചന നടത്തി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നു കമൽനാഥ് പ്രതികരിച്ചു. കോൺഗ്രസ് എംഎൽഎമാരെ അവര്‍ ബന്ദികളാക്കി. മധ്യപ്രദേശിന് പുതിയ ദിശാബോധം നൽകാനാണ് താന്‍ ശ്രമിച്ചത്. ജനങ്ങൾക്കിപ്പോഴും തന്നില്‍ വിശ്വാസമുണ്ടെന്നും . താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും കമൽനാഥ് പറഞ്ഞു.
കമൽനാഥിന്റെ രാജിയോടെ 15 മാസം മാത്രം ആയുസുണ്ടായിരുന്ന കോണ്‍ഗ്രസ് ഭരണം അവസാനിച്ചു. മധ്യപ്രദേശ് സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ അതിജീവിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിന്ധ്യക്ക് പിന്നാലെ 16 എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 92 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളാണുള്ളത്. 206 അംഗസഭയില്‍ കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണയാണ് വേണ്ടത്.
Post Your Comments