യുവന്റസിലെ താരങ്ങള്‍ക്കു ഒഫീഷ്യല്‍സിനും വീണ്ടും കൊറൊണ പരിശോധന നടത്തി. പുതിയ പരിശോധനയിലും ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല എന്ന ആശ്വാസ വാര്‍ത്തയാണ് പുറത്തു വരുന്നത്. നേരത്തെ യുവന്റസ് താരങ്ങളായ റുഗാനിക്കും മാറ്റിയുഡിക്കും കൊറോണ സ്ഥിരീകരിച്ചത് ആവരിലും വലിയ ആശങ്കകള്‍ ഉണ്ടാക്കിയിരുന്നു.
ഇപ്പോള്‍ പുറത്തു വന്ന എല്ലാ റിസള്‍ട്ടും നെഗറ്റീവാണ്. മാറ്റിയുഡിയും റുഗാനിയും ഇപ്പോഴും വിശ്രമത്തിലാണ്. അര്‍ജന്റീനിയന്‍ സ്‌ട്രൈക്കറായ ഹിഗ്വെയിന്‍ പ്രത്യേക അനുമതി വാങ്ങി സ്വന്തം നാട്ടിലേക്ക് തിരിച്ചു. കഴിഞ്ഞ ആഴ്ച മുതല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലില്‍ ആണ് ഉള്ളത്.
Post Your Comments