മുംബൈ: ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ള മഹാരാഷ്ട്രയിൽ പ്രതിരോധത്തിന്റെ ഭാഗമായി ഉദ്ധവ് സർക്കാർ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യ സേവനങ്ങൾ ഒഴികെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ സർക്കാർ ഉത്തരവിറക്കി.
സ്വകാര്യ ഓഫീസുകൾ പൂട്ടണമെന്ന നിർദ്ദേശവും പുറപ്പെടുവിച്ചു. ഒന്നുമുതൽ ഒൻപത് വരെയുള്ള മുഴുവൻ ബോർഡ് പരീക്ഷകളും മാറ്റി. പൊതുഗതാഗത സംവിധാനം നിർത്തലാക്കില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.
ജനത്തിരക്ക് കുറയുന്നതോടെ മുംബൈ, പൂനെ, നാഗ്പൂർ നഗരങ്ങള്‍ നിശ്ചലമാകുമെന്നാണ് റിപ്പോർട്ട്. പൂനെ വൈറോളജി ലാബിന്റെ സഹകരണം ഉപയോഗപ്പെടുത്തി മുംബൈയിൽ താത്കാലിക ലാബുകൾ തുറക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.
Post Your Comments