ആലപ്പുഴ: അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ മാത്രമേ ഇനി മുതല്‍ ആശുപത്രിയില്‍ എത്തിക്കാവൂ എന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ്. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കർശന നിയന്ത്രണങ്ങള്‍.
സന്ദര്‍ശക പാസിന്റെ വിതരണം താത്കാലികമായി നിര്‍ത്തിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈകിട്ട് നാല് മുതല്‍ ആറ് വരെ ഉള്ള സമയങ്ങളില്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. വിവിധ വിഭാഗങ്ങളില്‍ പരിശോധനക്ക് തീയതി ലഭിച്ച രോഗികള്‍ക്ക് ഇനിയൊരു അറിയിപ്പിനുശേഷം മാത്രമേ ആ പരിശോധന ഉണ്ടാകു. നാളെ മുതല്‍ നിയന്ത്രങ്ങള്‍ നടപ്പിലാക്കും. നിലവില്‍ 2472 പേരാണ് ജില്ലയില്‍ നീരിക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 10 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്‌നാട് വിലക്കേർപ്പെടുത്തി. നാടുകാണി, വാളയാർ അതിർത്തികളിൽ വാഹനങ്ങൾ തടയുകയാണ്. വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാകും. ഇത് സംബന്ധിച്ച് കോയമ്പത്തൂർ ജില്ലാ കളക്ടർ ഉത്തരവിറക്കി.
കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിടേണ്ടതില്ലെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ നിലപാട്. നാല് മണിയോടെ ചെക്ക് പോസ്റ്റുകൾ അടയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാളയാർ-പാലക്കാട് അതിർത്തി ചെക്ക് പോസ്റ്റുകളായ ഗോപാലപുരം, മീനാക്ഷിപുരം എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ബസുകൾക്കും കർശന നിയന്ത്രണമേർപ്പെടുത്തുമെന്നാണ് വിവരം. കർശനമായ പരിശോധന മാർച്ച് 31 വരെ തുടരും.
Post Your Comments