ലണ്ടന്‍: കൊറോണ ബാധിച്ച അനുഭവസ്ഥയുടെ ലൈവ് വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘ശ്വാസകോശത്തില്‍ കുപ്പിച്ചില്ലുകള്‍ നിറഞ്ഞ പ്രതീതിയാണ്. ഓരോ ശ്വാസോച്ഛാസവും എനിക്കിന്ന് ഒരു യുദ്ധമാണ്. അത്രയധികം വേദനയാണ് ഞാന്‍ അനുഭവിക്കുന്നത്.’ കൊറോണ ബാധിച്ച്, വെസ്റ്റ് ലണ്ടനിലെ ഹില്ലിങ്ടണ്‍ ആശുപത്രിയിലെ ഐ സി യു വില്‍ ചികിത്സയിലിരിക്കുന്ന താരാ ജെയിന്‍ ലാങ്സ്റ്റണ്‍ എന്ന 39 വയസ്സുകാരി ലൈവ് വീഡിയോയില്‍ പറയുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ താരാ ജെയിന്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കോവിഡ്19 ഉണ്ടെന്ന് തെളിയുകയായിരുന്നു. കഴിഞ്ഞ ആഴ്ച നെഞ്ചില്‍ അണുബാധയുമായാണ് രോഗം ആരംഭിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്കും ഐബുപ്രൂഫിനും പാരസിറ്റമോളും കഴിച്ചു. ഐബുപ്രൂഫിന്‍ ആയിരിക്കും വൈറസ് ബാധ വഷളാക്കിയത് എന്നാണ് അവര്‍ വിശ്വസിക്കുന്നത്.വൃദ്ധര്‍ക്കും കുട്ടികള്‍ക്കും മാത്രമേ കോവിഡ് 19 ബാധയുണ്ടാകു എന്ന തെറ്റിദ്ധാരണ മാറ്റുവാന്‍ വേണ്ടിയാണ് ഐ സിയുവില്‍ നിന്നും ലൈവ് ഇടുന്നതെന്നും യുവതി പറയുന്നുണ്ട്.
‘ഇവിടെ എന്റെ കൂടെ ഇനിയും രണ്ടുപേരുണ്ട്. ഏകദേശം അമ്പത് വയസ്സിന് മേല്‍ പ്രായമുള്ള ഒരു പുരുഷനും ഏതാണ്ട് അതേ പ്രായം വരുന്ന ഒരു സ്ത്രീയും. അവരും വൃദ്ധരായിരുന്നില്ല. സംശയിച്ച് നില്‍ക്കുന്നവരോട് ഞാന്‍ പറയുന്നു, കൊറോണക്ക് പ്രായവ്യത്യാസമില്ല. കൂടുതല്‍ ജാഗരൂകരാകു’ അവര്‍ വീഡിയോയില്‍ പറയുന്നു.നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്പിച്ച് പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നവരെ താരാ ജെയിന്‍ നിശിതമായി വിമര്‍ശിക്കുമ്പോള്‍ തന്നെ തനിക്കും നേരത്തേ അതേ മാനസികാവസ്ഥയായിരുന്നു എന്ന് അവര്‍ സമ്മതിക്കുന്നുണ്ട്.
ഐ സി യുവില്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്തശേഷം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വാട്‌സപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നു ഈ യുവതി. അവരാണ് മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഇത് പോസ്റ്റ് ചെയ്തത്.
Post Your Comments