പാരീസ് : കൊവിഡ് 19 ബാധയെ തുടർന്ന് കാൻസ് ഫിലിം ഫെസ്റ്റിവൽ മാറ്റിവച്ചു. കാൻസ് ഫിലിം ഫെസ്റ്റിവൽ സംഘാടകർ വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. മേയ് 12നും 23നും ഇടയിലാണ് ലോകത്തിലെ തന്നെ വലിയ ചലച്ചിത്രോത്സവമായ കാൻസ് നടത്താൻ തീരുമാനിച്ചിരുന്നത്. ജൂണിലോ ജൂലൈയിലോ ചലച്ചിത്രോത്സവം നടത്താനാണ് അധികൃതർ ഇനി ശ്രമിക്കുക. കൊറോണയെ തുടർന്നു ട്രിബിക്ക, എസ്എക്സ്എസ്ഡബ്ല്യു, എഡിൻബർഗ് തുടങ്ങി നിരവധി ചലച്ചിത്രോത്സവങ്ങൾ മാറ്റിവച്ചിരുന്നു.
അതേസമയം കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുള്ള മരണങ്ങളിൽ ഇറ്റലി ചൈനയെ മറികടന്നു. ചൈനയില്‍ ഇതുവരെ 3245 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ മരണം 3405 ആയി. ഇറ്റലിയില്‍ സ്ഥിതി അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്. . ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നില്ല. മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പട്ടാളമിറങ്ങിയതായും വിവരമുണ്ട്. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു. ലോകമാകെ രോഗികളുടെ എണ്ണം 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം 1002 പേര്‍ മരണപ്പെട്ടു. ജര്‍മനി, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളില്‍ രോഗികള്‍ 10,000 കടന്നു. ഇറാനിലും സ്ഥിതി ഗുരുതരമായി തുടരുമ്പോള്‍, രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് സ്‌പെയിനും കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് .
Post Your Comments