ന്യൂഡല്‍ഹി : കൊറോണ വൈറസിനെ നേരിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഓരോ പൗരനും ശ്രദ്ധാലുവായിരിക്കണമെന്ന് കോഹ്‌ലി പറഞ്ഞു. ട്വിറ്ററിലൂടെയാണ് കോഹ്‌ലി പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
Be alert, attentive and aware to combat the threat posed by the Covid 19. We, as responsible citizens, need to adhere to the norms put in place for our safety as announced by our Honourable Prime Minister Shri @NarendraModi ji. #IndiaFightsCorona
— Virat Kohli (@imVkohli) March 19, 2020
കൊറോണ വൈറസ് ബാധയെ നേരിടാന്‍ എല്ലാവരും ജാഗ്രതയോടെ, ശ്രദ്ധയോടെ ഇരിക്കുക. ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന നിലയ്ക്ക് വൈറസ് ബാധയെ ചെറുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ നാം പാലിക്കണമെന്നും വിരാട് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് നിരവധി പ്രമുഖർ രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “ജനത കർഫ്യൂ” എന്ന ആഹ്വാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ വ്യാഴാഴ്ച സ്വാഗതം ചെയ്തു.
എപ്പോഴും പ്രധാനമന്ത്രിയുടെ വിമർശകയായിരുന്ന ഷെഹലാ റാഷിദ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്തെത്തി.
I welcome @PMOIndia @narendramodi ‘s call to solidarity at this challenging time. Will support #JanataCurfew while conscious that Sunday is the easiest day to try it. Need more reinforcement of social distancing (incl suspending Parliament) & specific economic relief measures
— Shashi Tharoor (@ShashiTharoor) March 19, 2020
Post Your Comments