മുംബൈ•ബോളിവുഡ് ഗായിക കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്നും പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും അവര്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഗായികയും കുടുംബവും ക്വാറന്റൈനിലായിരുന്നു.
“കഴിഞ്ഞ 4 ദിവസമായി എനിക്ക് ഫ്ലൂവിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു, പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഞാനും എന്റെ കുടുംബവും പൂർണ്ണമായ ക്വാറന്റൈനിലാണ്, എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ചുള്ള വൈദ്യോപദേശം പിന്തുടരുന്നു. ഞങ്ങളുമായി സമ്പർക്കം പുലര്‍ത്തിയവരുടെ കോണ്‍ടാക്റ്റ് മാപ്പിംഗ് നടന്നുവരികയാണ്. ” – ഗായിക പറഞ്ഞു.
അതിനിടെ, രാജ്യത്തെ അഞ്ചാമത്തെ കൊറോണ വൈറസ് മരണം ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജയ്പൂരിൽ ചികിത്സയിലായിരുന്ന ഇറ്റാലിയൻ ടൂറിസ്റ്റാണ് മരിച്ചത്.
രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകൾ 206 ആയി ഉയര്‍ന്നിട്ടുണ്ട്. ആഗോള മരണസംഖ്യ 9,881 ൽ എത്തി, 2,46,597 കേസുകൾ സ്ഥിരീകരിച്ചു.
Post Your Comments