KeralaLatest NewsNews

കാഞ്ഞിരത്തടിയില്‍ തീര്‍ത്ത 108 സ്ത്രീ പുരുഷ രൂപങ്ങളില്‍ കൊറോണ വൈറസിനെ ആവാഹിച്ചതിന് ശേഷം അഗ്നിയില്‍ ദഹിപ്പിച്ചു; പാലക്കാട്ട് കൊറോണയെ തുരത്താൻ പൂജ നടത്തി

പാലക്കാട്: കൊറോണ വൈറസ് തടയുന്നതിനായി മൃത്യജ്ഞയ ഹോമം നടത്തിയിരിക്കുകയാണ് പാലക്കാട്ടെ ഒരു ക്ഷേത്രം. ചിറ്റൂര്‍ ദുര്‍ഖോഷ്ടം വ്യാസ പരമാത്മ ക്ഷേത്രത്തിലാണ് കൊറോണയെ തുരത്താന്‍ പൂജ നടത്തിയത്. കാഞ്ഞിരത്തടിയില്‍ തീര്‍ത്ത 108 സ്ത്രീ പുരുഷ രൂപങ്ങളില്‍ കൊറോണ വൈറസിനെ ആവാഹിച്ചതിന് ശേഷം അഗ്നിയില്‍ ദഹിപ്പിച്ച ചിദാഭസ്മം തിരുവില്ലാമല ഐവര്‍ മഠത്തില്‍ നിമജ്ഞനം ചെയ്‌തു. ക്ഷേത്രത്തിലെ ആചാര്യന്‍ ശിവസാമി ഇന്ന് രാവിലെ മുതല്‍ കൊറോണയ്ക്കതിരെ പൂജ നടത്തുകയായിരുന്നു. 41 ദിവസത്തിനുള്ളില്‍ കൊറോണയെ ലോകത്ത് നിന്നകറ്റി ശാന്തിയും സമാധാനവും വരുമെന്നാണ് സ്വാമി പറയുന്നത്.

Read also: പനി ബാധിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഒരു മരുന്ന് കൊറോണയെ തുരത്താൻ സഹായിക്കും; ചൈനയില്‍ 300 പേരില്‍ പരീക്ഷിച്ച് രോഗം ഭേദമായതായി റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ആരോഗ്യവിദഗ്ധർ

അതേസമയം കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. സംസ്ഥാനത്ത് ഇതുവരെ 28 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ രോഗ വിമുക്തരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button