
ഔറംഗബാദ്: നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ അക്ഷയ് സിംഗിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മാറ്റിവെച്ചു. മാര്‍ച്ച് 24-ലേക്കാണ് മാറ്റിയത്. കേസ് കോടതി പരിഗണിച്ചപ്പോള്‍ പരാതിക്കാരി പുനീത ദേവി ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്. മാനഭംഗം നടത്തിയ ആളുടെ വിധവയായി അറിയപ്പെടാന്‍ ആഗ്രഹമില്ലെന്നും ശിക്ഷ നടപ്പാക്കി കഴിഞ്ഞാല്‍ താന്‍ വിധവ എന്ന അറിയപ്പെടേണ്ടി വരുമെന്നുമായിരുന്നു യുവതി നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്.
അതേസമയം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നിര്‍ഭയ കേസിലെ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം തിഹാര്‍ ജയിലില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.ഇതിനിടെ വധശിക്ഷ ദീര്‍ഘിപ്പിക്കുന്നതിനു വേണ്ടി പ്രതി നടത്തുന്ന നാടകത്തിന്റെ ഭാഗമാണ് വിവാഹമോചന ഹര്‍ജിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
Post Your Comments