Latest NewsNewsIndia

ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്നത് ഏറെ നിര്‍ണായക ഘട്ടത്തിലൂടെ : നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും : അഭിസംബോധനയില്‍ എന്തായിരിയ്ക്കും എന്ന് ഉറ്റുനോക്കി രാജ്യം

 

ന്യൂഡല്‍ഹി: ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്നത് ഏറെ നിര്‍ണായക ഘട്ടത്തിലൂടെ, ജനങ്ങളുടെ ഭീതിയകറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ഇന്ത്യയില്‍ കൊറോണ രോഗത്തിന്റെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനം ചെറുക്കാനുള്ള  ശ്രമങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. ഇതിന് കരുത്ത് പകരുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

Read Also : കോവിഡ്-19ന്റെ ഭീതിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാനസിക ധൈര്യം വര്‍ധിപ്പിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍

ലഡാക്കിലെ സൈനികനടക്കം ആറ് പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 166 ആയി. അതേ സമയം,ലോകത്താകെ കൊറോണ മരണം 8400 ഉം മൊത്തം രോഗികളുടെ എണ്ണം രണ്ട് ലക്ഷവും കവിഞ്ഞു. യൂറോപ്പില്‍, പ്രത്യേകിച്ച് ഇറ്റലിയില്‍ രോഗം അതീവ രൂക്ഷമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button