KeralaLatest NewsNews

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം നിർത്തി; കൊടുങ്ങല്ലൂർ ഭരണി ഉത്സവം നടത്തുന്ന കാര്യത്തിൽ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കോവിഡ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം നിർത്തിവയ്ക്കുവാൻ തീരുമാനിച്ചു.

കൊവിഡ് 19 വ്യാപനം തടയുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങളോട് സഹകരിച്ചുകൊണ്ട് ഇന്ന് മുതൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം താത്ക്കാലികമായി നിർത്തിവെക്കുന്നതായി വികാരി ഫാ. വർഗ്ഗീസ് മണവാളൻ അറിയിച്ചു. തെക്കൻ മല കുരിശുമല തീർത്ഥാടനവും നിർത്തിവച്ചിട്ടുണ്ട്.

അതേസമയം, കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിനും നിയന്ത്രണമുണ്ട്. ആളുകൾ അധികം കൂടാതെ ഉത്സവം ചടങ്ങ് മാത്രമായി നടത്താനാണ് ക്ഷേത്രം ഭാരവാഹികളുടെ തീരുമാനം. കോവിഡ് ഭീതി നേരിടുന്നതിൽ തദേശസ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈറസ് പ്രതിരോധിക്കുന്നതിൽ ചെറിയ പിഴവ് വരെ സ്ഥിതി വഷളാക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് ഭീതി നേരിടാൻ ആരോഗ്യമേഖലയ്ക്കു സാധിക്കും. എടിഎമ്മുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം. വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണം. വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button