Latest NewsUAENewsGulf

കൊവിഡ് 19 : വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധമാക്കി ഗൾഫ് രാജ്യം

ദുബായ് : വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി യുഎഇ. 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ്ദ് സയിഫ് അൽ ഷംസി അറിയിച്ചു.

Also read : കൊറോണ : ചാപ്പകുത്തലിനെ കുറിച്ച് ലോകാരോഗ്യസംഘടന

ഇതുമായി ബന്ധപ്പെട്ട് അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്ന നടപടി ലംഘിക്കുകയോ വീടുകളിൽ നിന്നും പുറത്തിറങ്ങുകയോ മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ പ്രവർത്തിക്കുന്നതോ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. രാജ്യത്ത് കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി അധികാരികൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശിക്ഷാകരമാണെന്നും സ്വദേശികളും വിദേശികളും ഇക്കാര്യത്തിൽ സർക്കാരുമായി സഹകരിക്കണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു.

അതേസമയം സ്വദേശികൾ വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎഇ വിദേശകാര്യ–രാജ്യന്തര സഹകരണ മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button