ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോൾ എല്ലാ യൂണിവേഴ്‌സിറ്റി പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് നിർദേശവുമായി യുജിസി. മാർച്ച് 31 വരെ പരീക്ഷകൾ നീട്ടിവയ്ക്കണമെന്നാണ് യുജിസി നിർദേശം നൽകിയിരിക്കുന്നത്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിർദേശിച്ചിരുന്നു.
അതേസമയം, വിവിധ സർവകലാശാലകൾ യൂണിവേഴ്‌സിറ്റി പരീക്ഷകൾ തുടരുമെന്നായിരുന്നു അറിയിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പരീക്ഷണകൾ മാറ്റിവയ്ക്കണമെന്ന നിർദേശം യുജിസി നൽകിയത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾക്കുൾപ്പെടെ നിയന്ത്രണം ബാധകമാകും.
വിദ്യാർത്ഥികളും അധ്യാപകരും നിരന്തരം ആശയ വിനിമയം നടത്തണമെന്ന നിർദേശവും യുജിസി പുറപ്പെടുവിച്ചു. ഇതിനായി സാങ്കേതിക വിദ്യകൾ ഉപയോഗിക്കാം. വിദ്യാർത്ഥികളെയോ മാതാപിതാക്കളേയോ ഒരു തരത്തിലും ആശങ്കയിലാഴ്ത്തരുതെന്നും യുജിസി വ്യക്തമാക്കി.
Post Your Comments