ദുബായ്: യുഎഇയിൽ വീട്ടിൽ ഇന്റർനെറ്റ് ഇല്ലാത്ത കുടുംബങ്ങൾക്ക് ഇറ്റിസലാത്തും ഡുവും മൊബൈൽ ഫോണുകൾ വഴി സൗജന്യ ഇന്റർനെറ്റ് ഡാറ്റ നൽകും. വിദ്യാഭ്യാസ മന്ത്രാലയവും ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയും തമ്മിലുള്ള ഏകോപനത്തോടെ ആണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
എട്ടിസലാറ്റിന്റെയും ഡുവിന്റെയും പിന്തുണയോടെ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച വിദൂര പഠന സേവനത്തിലേക്ക് പ്രവേശനം സാധ്യമാക്കുന്നതിനായി ഹോം ഇൻറർനെറ്റ് സേവനങ്ങളില്ലാത്ത കുടുംബങ്ങൾക്ക് മൊബൈൽ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് ഡാറ്റ നൽകാൻ സേവന ദാതാക്കളുമായി ഏകോപിപ്പിച്ചതായി ട്രാ പ്രഖ്യാപിച്ചു. രണ്ട് ദേശീയ കമ്പനികളും ഹോം ഇന്റർനെറ്റ് ഇല്ലാത്ത കുടുംബങ്ങൾക്ക് പദ്ധതി പ്രകാരം ആവശ്യമായ ഡാറ്റ പാക്കേജ് സൗ ജന്യമായി നൽകും.
Post Your Comments