Latest NewsNewsIndia

രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അപമാനിച്ചു; ടെലഗ്രാഫ് പത്രത്തിന് എതിരെ ശക്തമായ നടപടിയുമായി പ്രസ്‌ കൗണ്‍സില്‍ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ പത്ര തലക്കെട്ടിലൂടെ അപമാനിച്ച ടെലഗ്രാഫ് പത്രത്തിന് എതിരെ ശക്തമായ നടപടിയുമായി പ്രസ്‌ കൗണ്‍സില്‍ ഓഫ് ഇന്ത്യ. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പത്രത്തിന് നോട്ടീസ് അയച്ചു.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത വാര്‍ത്തയുടെ തലക്കെട്ടുമായി ബന്ധപ്പെട്ടാണ് ടെലഗ്രാഫിന് നോട്ടീസ്. തലക്കെട്ടുമായി ബന്ധപ്പെട്ട് പത്രം വിശദീകരണം നല്‍കണമെന്നാണ് പ്രസ് കൗണ്‍സില്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രഞ്ജന്‍ ഗൊഗോയെ രാജ്യസഭയിലേക്ക് നാമ നിര്‍ദ്ദേശം ചെയ്ത വാര്‍ത്തയ്ക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കോവിഡ് 19 വൈറസുമായാണ് ബന്ധപ്പെടുത്തിയാണ് പത്രം തലക്കെട്ട് നല്‍കിയത്. ‘ കോവിന്ദ്, നോട്ട് കോവിഡ്, ഡിഡ് ഇറ്റ് ‘ എന്നാണ് വാര്‍ത്തയക്ക് തലക്കെട്ട് നല്‍കിയിരുന്നത്.

പത്രത്തിന്റെ തലക്കെട്ട് ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതിയെ പരിഹസിക്കുന്ന തരത്തിലാണെന്നും, പത്രം മാദ്ധ്യമ പ്രവര്‍ത്തനത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നുമാണ് പ്രസ്‌കൗണ്‍സില്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്.

ALSO READ: കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മദ്യത്തെ കൂട്ടുപിടിച്ച് വ്യാജപ്രചരണം; വ്‌ളോഗര്‍ പോലീസ് പിടിയിൽ

പത്രം നല്‍കിയ തലക്കെട്ടിനെതിരെ നിരവധി ദളിത് സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. തലക്കെട്ട് ദളിത് നേതാവായ രാം നാഥ് കോവിന്ദിനെ അപമാനിക്കുന്നതാണെന്ന് സംഘടകള്‍ വ്യക്തമാക്കി. രാഷ്ട്രപതിയെ അപമാനിച്ച പത്രം നിരുപാധികം മാപ്പ് പറയണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button