Latest NewsNewsIndia

രാജ്യത്തെ ടെലഫോണ്‍ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ നവീകരിക്കാൻ നീക്കവുമായി മോദി സർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ ടെലഫോണ്‍ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ നവീകരിക്കാൻ നീക്കവുമായി മോദി സർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും നവീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ കടമയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ലോകസഭയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ വന്‍ ബാധ്യതക്ക് പകരം കാര്യക്ഷമത കൂട്ടുന്നതിനാണ്. സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം ജീവനക്കാര്‍ക്ക് മികച്ച സാമ്പത്തിക സഹായങ്ങളാണ് നല്‍കുന്നതെന്നും കേന്ദ്രമന്ത്രി, സഭയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ ടെലഫോണ്‍-ഇന്റര്‍നെറ്റ് രംഗത്ത് ബിഎസ്എന്‍എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് പൊതു സമൂഹത്തിനും വാര്‍ത്താവിനിമയ രംഗത്തിന്റെ സുതാര്യതക്കും ഏറെ അനിവാര്യമാണ്. ബിഎസ്എന്‍എല്ലിന് കുറച്ച് മോശം സമയമായിരുന്നു. 2014 മുതലാണ് കാര്യങ്ങള്‍ ഭേദപ്പെട്ടു തുടങ്ങിയത്’ കേന്ദ്രമന്ത്രി പറഞ്ഞു.

ബിഎസ്എന്‍എല്ലിന്റെ ജീവനക്കാര്‍ക്കായുള്ള നടത്തിപ്പു ചിലവ് 74 ശതമാനവും എംടിഎന്‍എല്ലിന്റേത് 87 ശതമാനവുമായിരുന്നു. അതേസമയം സ്വകാര്യ മേഖലയിലെ മൊബൈല്‍ഫോണ്‍ കമ്പനികളായ എയര്‍ടെല്‍ 3 ശതമാനം, വോഡാഫോണ്‍ 6ശതമാനം, ജിയോ 4 ശതമാനം എന്നതും നാം തിരിച്ചറിയണം’ രവിശങ്കര്‍ പ്രസാദ് സൂചിപ്പിച്ചു. സര്‍ക്കാര്‍ ശക്തമായ തീരുമാനങ്ങളാണ് ബിഎസ്എന്‍എല്ലിനായും എംടിഎന്‍എല്ലിനായും എടുത്തിരിക്കുന്നത്. നവീകരണവും ശാക്തീകരണവും ആവശ്യമാണ്. കാരണം പൊതുമേഖലകളിലെ എല്ലാ ദുരന്തസമയത്തും ജനങ്ങള്‍ക്ക് ഏക ആശ്വാസം ബിഎസ്എന്‍എല്‍ മാത്രമാണ്.

ALSO READ: കോവിഡ് 19: ബിജെപിയുടെ മുഴുവന്‍ പൊതുപരിപാടികളും നിര്‍ത്തിവെക്കുന്ന കാര്യത്തിൽ ജെപി നദ്ദ പറഞ്ഞത്

ഭാരിച്ച ചിലവ് ചുരുക്കാനും സ്ഥാപന നടത്തിപ്പ് കാര്യക്ഷമമാക്കാനുമാണ് സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ തൊഴിലാളികളെ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. രാജ്യത്താകമാനമായി ഒരു ലക്ഷം തൊഴിലാളികള്‍ക്കാണ് വിരമിക്കല്‍ സേവന തുക നല്‍കി മടക്കി അയച്ചതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button