ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ബിജെപിയുടെ മുഴുവന്‍ പൊതുപരിപാടികളും നിര്‍ത്തിവെക്കുന്നു. പൊതുപരിപാടികളെല്ലാം ഒരു മാസത്തേക്ക് നിര്‍ത്തിവെക്കുന്നതായി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് അറിയിച്ചത്.
ഒരു മാസത്തേക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല. മുതിര്‍ന്ന നേതാക്കള്‍ വിവരങ്ങള്‍ നോട്ടീസ് വഴി പ്രവര്‍ത്തകരെ അറിയിക്കും.ദേശീയ അദ്ധ്യക്ഷന്റെ നിര്‍ദ്ദേശം ബിജെപിയുടെ എല്ലാ ഘടകങ്ങള്‍ക്കും ബാധകമാണെന്നും കൊറോണ വൈറസ് ബാധയെക്കുറിച്ച് അവബോധമുണ്ടായിരിക്കണമെന്നും ജെപി നദ്ദ വ്യക്തമാക്കി.
Post Your Comments