Latest NewsNewsKuwaitGulf

കോവിഡ്-19 : നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രവാസികള്‍ക്ക് കടുത്ത നടപടിയും നാടുകടത്തലും

കുവൈറ്റ് സിറ്റി: കോവിഡ്-19 , നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രവാസികള്‍ക്ക് കടുത്ത നടപടിയും നാടുകടത്തലും . കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നതടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് അറിയിച്ചു. രോഗ പ്രതിരോധത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമായി ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ല. മന്ത്രാലയത്തിന്റെ നിര്‍ദേശം ജനങ്ങള്‍ അവഗണിക്കുന്നത് കാരണമായി രാജ്യത്തിന്റെ ആരോഗ്യ രംഗം തകരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുവൈത്തില്‍ ഇന്ന് ഏഴ് ആളുകള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 130 ആയി . ഇവരില്‍ നാല് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ചികിത്സയിലായിരുന്ന പന്ത്രണ്ട് പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 118 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button