Latest NewsKeralaNews

കൊവിഡ് 19: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഡോക്ടർമാർക്ക് ആരോഗ്യ മന്ത്രിയുടെ കർശന നിർദേശം

തിരുവനന്തപുരം: കോവിഡ് ഭീതി നിലനിൽക്കെ സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഡോക്ടർമാർക്ക് ആരോഗ്യ മന്ത്രിയുടെ കർശന നിർദേശം. അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടൻതന്നെ ജോലിയിൽ പ്രവേശിക്കണം.

ALSO READ: കോവിഡ്-19 നു മുന്നില്‍ പൊലീസ് പദവി ഒന്നുമല്ല : മാരക വൈറസിനു മുന്നില്‍ കള്ളനും പൊലീസും തുല്യര്‍ : വിമര്‍ശനവുമായി പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. പിഎസ് ജിനേഷ്

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വൈകുന്നേരം ആറ് മണി വരെ പ്രവർത്തിക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. കൊവിഡ് 19 നേരിടാൻ കൂടുതൽ ഡോക്ടർമാരെ താത്കാലികമായി നിയമിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button