ഇന്ത്യയില്‍ ക്വറന്റൈനില്‍ കഴിയുന്ന യാത്രക്കാരുടെ പാസ്പോര്‍ട്ടുകള്‍ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നിലനിര്‍ത്തും. മറ്റെല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകേണ്ടിവരുമെന്നും ഇത് ലംഘിക്കുന്നവര്‍ ശിക്ഷാ നടപടി നേരിടേണ്ടിവരുമെന്നും ഇന്ത്യന്‍ ഗവണ്‍മെന്റ് അറിയിച്ചു. ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നും വന്ന യാത്രക്കാരുടെ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്റെ ഭാഗമായാണ് ഈ നടപടികള്‍ സ്വീകരിച്ചത്.
ഇന്ത്യന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച പങ്കിട്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ ഫോര്‍ പാസഞ്ചര്‍ മൂവ്‌മെന്റ് പോസ്റ്റ് ഡിസ്ബാര്‍ക്കേഷന്‍ രേഖ പ്രകാരം കോവിഡ് -19 പോസിറ്റീവ് ആണെന്ന് സംശയിക്കുന്ന യാത്രക്കാരുടെ പാസ്പോര്‍ട്ട് ഒരു സാഹചര്യത്തിലും യാത്രക്കാര്‍ക്ക് കൈമാറില്ലെന്ന് വ്യക്മാക്കി. മഹാരാഷ്ട്രയില്‍ ചെയ്തതുപോലെ ഹോം ക്വാറന്റൈന്‍ സ്റ്റാമ്പുകള്‍ ഉപയോഗിച്ച് യാത്രക്കാരെ സ്റ്റാമ്പ് ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Post Your Comments