ലണ്ടന്‍: പനിയും ജലദോഷത്തിനും ഈ മരുന്ന് കഴിയ്ക്കരുതെന്ന് നിര്‍ദേശം , ഈ മരുന്ന് കഴിച്ചപ്പോള്‍ രോഗിയുടെ നില വഷളായി. ഐബി പ്രൂഫിന്‍ എന്ന പെയിന്‍ കില്ലര്‍ കഴിയ്ക്കുന്ന സംബന്ധിച്ചാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. കൊറോണ ബാധിച്ചിരിക്കുന്നവര്‍ ഇത് കഴിക്കുന്നത് കടുത്ത അപകടങ്ങള്‍ക്കിടയാക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. യുകെയില്‍ കൊറോണ ലക്ഷണങ്ങള്‍ കാട്ടിയ അമെലിയ മില്‍നെര്‍ എന്ന നാലു വയസുകാരിക്ക് ഐബി പ്രൂഫിന്‍ നല്‍കിയപ്പോള്‍ കുട്ടി ബോധം കെട്ട് വീണുവെന്നാണ് റിപ്പോര്‍ട്ട്. ഈ മരുന്ന് കഴിക്കുന്നതിലൂടെ കൊറോണ രോഗികളുടെ നില വഷളാകുമെന്ന് തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇതിനാല്‍ ഈ കൊറോണ കാലത്ത് ആരും ഐബി പ്രൂഫിന്‍ കഴിക്കരുതെന്ന മുന്നറിയിപ്പ് ശക്തമാണ്.
കടുത്ത ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അമെലിയക്ക് അവളുടെ മാതാപിതാക്കള്‍ പതിവ് പോലെ ഐബി പ്രൂഫിന്‍ നല്‍കിയിരുന്നത്. തങ്ങളുടെ മകള്‍ക്ക് കൊറോണയാണെന്നറിയാതെ ആയിരുന്നു മാതാപിതാക്കള്‍ ഈ മരുന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഐബി പ്രൂഫിന്‍ കഴിച്ച നാല് വയസുകാരിയുടെ നില മെച്ചപ്പെടുന്നതിന് പകരം പനി വര്‍ധിക്കുകയും ശരീരം വിറയ്ക്കാന്‍ തുടങ്ങുകയും കണ്ണുകള്‍ അടഞ്ഞ് പോവുകയും ഛര്‍ദിക്കാന്‍ തുടങ്ങുകയുമായിരുന്നുവെന്നാണ് അവളുടെ രണ്ടാനച്ഛനായ ഡാന്‍ കോളിന്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്.
തുടര്‍ന്ന് പാരാമെഡിക്‌സ് കുതിച്ചെത്തുകയും അവളുടെ താപനില താഴ്ത്തുന്നതിന് ത്വരിതഗതിയിലുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കുട്ടി അപകടനില തരണം ചെയ്തിരിക്കുന്നത്
Post Your Comments