ന്യൂ ഡൽഹി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ബിജെപി മുന്‍ കേന്ദ്രമന്ത്രിയും, എംപിയുമായ സുരേഷ് പ്രഭു കരുതല്‍ നിരീക്ഷണത്തില്‍. അടുത്തിടെ സൗദി അറേബ്യയില്‍ സന്ദർശനം നടത്തിയതിനെ തുടർന്നാണ് 14 ദിവസം വീട്ടിൽ കരുതൽ നിരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. പരിശോധനയിൽ കൊവിഡ് രോഗം ഇല്ലെന്ന് കണ്ടെത്തിയെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിരീക്ഷണം.
BJP MP Suresh Prabhu has kept himself under isolation at his residence for the next 14 days, as a precautionary measure even after testing negative, following his return from a recent visit to Saudi Arabia to attend Second Sherpas' Meeting on 10th March 2020. (file pic) #COVID19 pic.twitter.com/jz4YYX6ecf
— ANI (@ANI) March 18, 2020
അതിനിടെ ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 143 ആയി ഉയർന്നു. മഹാരാഷ്ട്രയില്‍ ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 42 ആയി. ബംഗാളിലെ കൊൽക്കത്തയിൽ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പതിനാല് പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 24 വിദേശികള്‍ ചികിത്സയിലാണ്. യൂറോപ്യന്‍ യൂണിയന്‍, യു.കെ. അഫ്ഗാനിസ്ഥാന്‍, മലേഷ്യ, ഫിലിപ്പിയന്‍സ് എന്നിടങ്ങളിലെ യാത്രാ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും.
Post Your Comments