റിയാദ് : കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപെട്ടു വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന താക്കീതുമായി സൗദി അറേബ്യ. അടിസ്ഥാന രഹിതമായ വാർത്തകളും ഊഹാപോഹങ്ങളും അതനുസരിച്ചുള്ള വീഡിയോ, ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കും. ചൊവ്വാഴ്ച റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലിയാണ് താക്കീത് നൽകിയത്.
Also read : കൊറോണ വൈറസ് ഇന്ത്യയിലെ വേനലിനെ അതിജീവിച്ച് വേഗമെത്തും : ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
രാജ്യത്തെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കുന്ന വിവരങ്ങളാണ് അവസാന വാക്ക്. മന്ത്രാലയത്തിന്റേതല്ലാത്ത ഓഡിയോ, വീഡിയോ ക്ലിപ്പുകളോ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും കൂട്ടംകൂടുന്ന സാഹചര്യങ്ങൾ പൂർണമായും രാജ്യവാസികൾ ഒഴിവാക്കണമെന്നും ഡോ. മുഹമ്മദ് അബ്ദുൽ അലി അറിയിച്ചു.
Post Your Comments