പൂനെ: ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇന്ത്യയിലെ വേനലിനെ അതിജീവിച്ച് വേഗമെത്തുമെന്ന് ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ചൂടും ഈര്‍പ്പവും നിലനില്‍ക്കുന്ന ഇടങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് തുടരുമെന്നാണ് ലോകാരോഗ്യ സംഘടനയും കൊറോണ വൈറസിനെക്കറിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധരും നല്‍കുന്ന വിവരം.
Read Also : കോവിഡ് 19, പ്രത്യേക കാലവസ്ഥയുള്ള സ്ഥലങ്ങളിലേ വ്യാപകമായി പരക്കാനിടയുള്ളൂവെന്ന പ്രവചനവുമായി ശാസ്ത്രജ്ഞര്‍
ലോകത്ത് നേരത്തെ നാശം വിതച്ച സാര്‍സിനും മെര്‍സിനും ശേഷം ഏറ്റവുമധികം പേരെ ബാധിക്കുന്ന മൂന്നാമത്തെ രോഗമായിരിക്കും കോവിഡ്-19 എന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ വൈറസിനെ ചെറുക്കാനുള്ള സ്വാഭാവിക പ്രതിരോധ ശേഷ മനുഷ്യരിലില്ല. രോഗം ബാധിച്ചവരുടെ ശരീര സ്രവങ്ങള്‍ വഴിയും രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പടരുന്നത്. ചുമ, തുമ്മല്‍ എന്നിവ വഴി പുറത്തുവരുന്ന ശരീര സ്രവരങ്ങളില്‍ നിന്നാണ് രോഗബാധിതനായ വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത്.
എന്നാല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഈ സ്രവങ്ങള്‍ അധിക സമയം നിലനില്‍ക്കില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാന്‍ പൊതു ഇടങ്ങള്‍ അടച്ചിടുകയും വലിയ പരിപാടികള്‍ ഒഴിവാക്കുകയുമാണ് അനിവാര്യമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗം പെട്ടെന്ന് പരിശോധിച്ചു കണ്ടെത്തുന്നതിലും രോഗം സ്ഥിരീകരിച്ചവരെ ഫലപ്രദമായി നിരീക്ഷിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. വേനല്‍ക്കാലത്ത് കൊറോണ വൈറസിന്റെ ശേഷി കുറയുമെങ്കിലും ശൈത്യകാലത്ത് കൂടുതല്‍ ശക്തമായി തിരിച്ചുവരാനുള്ള സാധ്യത ഉണ്ടെന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രഫസര്‍ അന്നെലിസ് വില്‍ഡര്‍സ്മിത് പറയുന്നത്.
വേനല്‍ക്കാലത്ത് അത്ര പെട്ടെന്ന് വൈറസ് വ്യാപനം സാധ്യമാകില്ലെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ പോലെ സമാന കാലാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. പലരും പ്രതീഷിക്കുന്നത് ഇന്ത്യയിലെ വേനലില്‍ കൊറോണയുടെ വ്യാപനം കുറയുമെന്നാണ്. എന്നാല്‍ ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് നേരത്തെ പല ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നു.
Post Your Comments