തിരുവനന്തപുരം: കൊവിഡ് 19 ബാധയെ തുടർന്ന് സംസ്ഥാനത്തെ ബാറുകൾ പൂട്ടേണ്ടതില്ല,പകരം ക്രമീകരണം ഏർപ്പെടുത്തും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ബാറുകളിലെ ടേബിളുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം. അവ അണുവിമുക്തമാക്കണമെന്നും കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം കൂട്ടുന്നത് പരിഗണനയിലാണെന്ന് മന്ത്രിസഭ യോഗം അറിയിച്ചു.
Also read : സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പുതിയ പരീക്ഷണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
അതേസമയം, കൊവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തെ നേരിടാൻ കരുതലോടെയാണ് സംസ്ഥാനം നീങ്ങുന്നത്. കൊവിഡ് ലക്ഷണങ്ങളുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിത ഡോക്ടറെ കൂടി നിരീക്ഷണത്തിലാക്കിയതോടെ നിരീക്ഷണത്തിലുള്ള ഡോക്ടര്‍മാരുടെ എണ്ണം രണ്ടായി.
Post Your Comments