Latest NewsNewsIndia

കൊറോണ ; ക്വാറന്റീനിൽ കഴിയുന്നവർക്ക് കൂട്ടാകാന്‍ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും

ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് കേന്ദ്രം നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും. മോദിയുടെ പ്രസംഗങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങളാണ് ക്വാറന്റീനിൽ കഴിയുന്നവർക്ക് കൊടുക്കുകയെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളെല്ലാം വർഷങ്ങളായി കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കാറുണ്ട്. അതുപോലെതന്നെ മോദിയുടെ പ്രസംഗങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്.

Read also: ‘വൈറസ്’ ചിത്രത്തിലെ രേവതിയെപ്പോലെ മിണ്ടാതെയിരിക്കുന്ന മന്ത്രിയല്ല താനെന്ന് ശൈലജ ടീച്ചർ

കോവിഡ്–19 സ്ഥിരീകരിച്ചവരുടെ എണ്ണം വർധിക്കുന്നതിനൊപ്പം സർക്കാർ സംവിധാനങ്ങളിൽ ക്വാറന്റീൻ ചെയ്യുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. 14 ദിവസമാണ് ക്വാറന്റീനിൽ കഴിയേണ്ടത്. സാഹചര്യത്തെ നേരിടാൻ പെട്ടെന്നുണ്ടാക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളായ കിടക്ക, പുതപ്പ്, ഭക്ഷണം, വെള്ളം, സോപ്പ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button