തിരുവനന്തപുരം: കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായിരുന്നു ‘നിപ വൈറസ്’. ഇതിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ആഷിക് അബു ‘വൈറസ്’ എന്ന പേരിൽ ചിത്രമെടുത്തിരുന്നു. ചിത്രത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിനെ അവതരിപ്പിച്ചത് നടി രേവതിയായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ കാണിച്ചത് പോലെയല്ല താൻ പെരുമാറുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശൈലജ ടീച്ചർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
വൈറസ് സിനിമയെക്കുറിച്ച് എനിക്ക് ചില വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. മീറ്റിങ്ങിലോന്നും മിണ്ടാതെ ഇരിക്കുന്ന ആളല്ല ഞാൻ. അങ്ങനെയൊരു മീറ്റിങ്ങില്‍ ഇനിയെന്താ ചെയ്യേണ്ടത് എന്നു പറഞ്ഞ് നിസംഗയായി ഇരുന്നിട്ടുള്ള ആളല്ല ഞാനെന്നും ആ കഥാപാത്രത്തിന് എന്റെ ഛായ ഉള്ളതുകൊണ്ടാണ് വിളിച്ചതെന്നും സംവിധായകൻ ആഷിക് അബുവിനോട് ഞാൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ‘ഞങ്ങള്‍ അതില്‍ കൂടുതല്‍ എടുത്തത് വൈകാരിക തലമാണ്, മറ്റേത് സയന്റിഫിക് തലവും ആണ്. മന്ത്രിയെ സംബന്ധിച്ചടത്തോളം വൈകാരിക തലമില്ല. പക്ഷേ സിനിമയില്‍ അതുണ്ടെന്നാണ് ആഷിക് പറഞ്ഞതെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർക്കുന്നു.
Post Your Comments