കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കി ബാങ്ക് ഉദ്യോഗസ്ഥയായ അശ്വതി ഗോപൻ. നോട്ടെണ്ണുമ്പോൾ കൈയിൽ പറ്റിയ അഴുക്കിന്റെ ചിത്രം ഉൾപ്പെടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌താണ് അശ്വതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കറൻസി കൈകാര്യം ചെയ്തു കഴിഞ്ഞാൽ കൈ കഴുകാതെ മുഖത്ത് സ്പർശിക്കരുതെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഒരു ദിവസം ബാങ്കിലെ cash കൗണ്ടറിൽ 10 am to 4 pmnn gloves ഇട്ടപ്പോൾ കിട്ടിയ അഴുക്ക് !!
അഴുക്ക് ഉണ്ടെന്ന് അറിയാമായിരുന്നു.. ഇത്രമാത്രം ഉണ്ടെന്നു അറിഞ്ഞില്ല ?♀️cash കൈകാര്യം ചെയുമ്പോൾ പലപ്പഴും നമ്മൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല… ദൗർഭാഗ്യവശാൽ പലരും തുപ്പൽ ഒക്കെ തൊട്ട് തേച്ചാണ് പൈസ എണ്ണുന്നത് !
Cash തൊടേണ്ടി വന്നാൽ ആ കൈ കഴുന്നതിനു മുൻപ് മുഖത്തേക്ക് കൊണ്ടുപോകാതിരിക്കുക !!
Post Your Comments