ഹ്യൂസ്റ്റൺ: ഒട്ടേറെ മലയാളികൾ ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് അമേരിക്ക, ക്യാനഡാ എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുവാനുള്ള തയാറെടുപ്പിലാണ്. കോവിഡ്-19 എന്ന ദുരന്തം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഏപ്രിൽ 15 വരെ അമേരിക്കയിൽ നിന്നും യാത്ര ചെയ്യുവാനുള്ള യാത്ര വിലക്ക് നിലവിൽ വന്നു. ഒട്ടേറെ മലയാളികൾ പ്രിയപ്പെട്ടവരുടെ മരണം, അസുഖങ്ങൾ, വിസ സ്റ്റാമ്പിങ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്കായി നാട്ടിൽ പോകേണ്ടതായിട്ടുണ്ട്. അതുപോലെ നാട്ടിൽ അവധിക്കു പോയ ഒട്ടേറെ അമേരിക്കൻ മലയാളികൾക്ക് തിരിച്ചു വരേണ്ടതായിട്ടുണ്ട്.
ഇതിനായി ഫൊക്കാന,ഫോമാ, ഇന്ത്യ പ്രസ് ക്ലബ്, AKMG, WMC, നൈനാ തുടങ്ങി വിവിധ സ്റ്റേറ്റുകളിലെ അസോസിയേഷൻ ഒഫീഷ്യൽസ് ഉൾപ്പെടെ രൂപം നൽകിയ “Malayalee Helpline Forum ” നിങ്ങളുടെ സഹായത്തിനായി 24 മണിക്കൂറുംപ്രവർത്തനം ആരംഭിച്ചു.
വിസ/ ട്രാവൽ സംബന്ധമായ ആവശ്യങ്ങൾക്കായി താഴെ പറയുന്നവരെ ബന്ധപെടുക;
വാഷിംഗ്‌ടൺ ഡിസി: വിൻസൺ പാലത്തിങ്കൽ (703) 568-8070, വിപിൻ രാജ് (703) 307-8445
ന്യൂയോർക്: തോമസ് ടി ഉമ്മൻ (631) 796-0064 , തോമസ് കോശി (914) 319-2242
ചിക്കാഗോ : ജോസ് മണക്കാട്ട് (847 ) 830-4128 , ഡോ. സിമി ജെസ്റ്റോ (773 ) 667-3225
ഹ്യൂസ്റ്റൺ: ഡോ. സാം ജോസഫ് (832 ) 441-5085 , ഹരി കൃഷ്ണൻ നമ്പൂതിരി (956 ) 243-1043
അറ്റ്ലാന്റാ: ബിജു തോണിക്കടവിൽ (561) 951-0064 , മിനി സുധീർ നായർ (630 ) 400-3885
സാൻ ഫ്രാൻസിസ്കോ: സാജു ജോസഫ് (510 ) 512-3288 , ഓജസ് ജോൺ (425 ) 829-6301
Post Your Comments