ഹൈദരാബാദ്: ഹൈദരാബാദിലെ പാലത്തിനടിയിൽ നിന്ന് യുവതിയുടെ നഗ്നശരീരം കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഹൈദരാബാദിലെ ചെവെല്ലയിലെ പാലത്തിനടിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങളുണ്ടായിരുന്നില്ലെങ്കിലും സ്വര്‍ണാഭരണങ്ങള്‍ ശരീരത്തില്‍ തന്നെയുള്ള നിലയിലായിരുന്നു.
25-30 വയസ് തോന്നിക്കുന്ന യുവതിയുടെ ശരീരം ചൊവ്വാഴ്ച രാവിലെ പ്രദേശവാസികളാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കല്ലുകൊണ്ടോ മറ്റോ പരിക്കേല്പിച്ച നിലയിലായാണ് മുഖം. പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ എത്തിച്ച് ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് കൂടുതല്‍ വിവരം ലഭിക്കുക.
ALSO READ: കോവിഡ് 19: വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്ര അനുമതി
സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചുള്ള പരിശോധന പൊലീസ് തുടങ്ങിയിട്ടുണ്ട്. ഹൈദരാബാദില്‍ 26 വയസുകാരിയെ കൂട്ടബലാത്സംഘത്തിന് ശേഷം കൊന്ന് കത്തിച്ച സംഭവമുണ്ടായത് മാസങ്ങള്‍ക്ക് മുമ്ബാണ്. അതുണ്ടാക്കിയ ഞെട്ടലടങ്ങും മുമ്ബാണ് പുതിയ ക്രൂരത പുറത്ത് വരുന്നത്. അന്നത്തെ കേസിലെ പ്രതികളെ പൊലീസ് തെളിവെടുപ്പിനിടെ വെടിവെച്ച് കൊന്നിരുന്നു.
Post Your Comments