ജനീവ: ലോകാരോഗ്യ സംഘടനയിലെ ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡബ്ല്യൂ എച്ച് ഓയുടെ രണ്ടു ജീവനക്കാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ലോകാരോഗ്യ സംഘടനയിലെ ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കാണോ രോഗബാധയേറ്റതെന്ന് സംഘടന വ്യക്തമാക്കിയിട്ടില്ല.
ALSO READ: കൊറോണ വൈറസ് വ്യാപനം രണ്ടാം ഘട്ടത്തിൽ; അതീവ ജാഗ്രതയിൽ രാജ്യം
ലോക വ്യാപാര സംഘടനയിലെ ജീവനക്കാരനും വൈറസ് ബാധ ഏറ്റിരുന്നു. കഴിഞ്ഞയാഴ്ച യു.എന്നിലെ ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരുന്ന ജീവനക്കാര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാ വക്താവ് ക്രിസ്ത്യന്‍ ലിന്‍മെയറാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments