KeralaLatest NewsNews

കോവിഡ് 19: മദ്യവില്പനശാലകളില്‍ നിയന്ത്രണം ; ബെവ്‌കോയുടെ സര്‍ക്കുലർ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി മദ്യവില്പനശാലകളില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് ബെവ്‌കോയുടെ സര്‍ക്കുലർ പുറത്തു വന്നു.

ഒരു സമയം 30 പേരില്‍ കൂടുതല്‍ ക്യൂ അനുവദിക്കരുതെന്നും തിരക്കൊഴിവാക്കാൻ കഴിയുന്നത്ര കൗണ്ടറുകള്‍ തുറക്കണമെന്നും ബെവ്‌കോയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ മാസ്‌ക് ധരിക്കാനും ക്യൂവില്‍ അകലം പാലിക്കാനും പ്രേരിപ്പിക്കണം. ആള്‍ക്കൂട്ടമില്ലെന്ന് ഉറപ്പുവരുത്താന്‍ സെക്യൂരിറ്റിയെ നിയമിക്കണം. ജീവനക്കാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, കേരളത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. വിദേശമദ്യ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കൗണ്ടറുകള്‍ കൂട്ടുകയും പ്രീമിയം ഷോപ്പുകളാക്കി മാറ്റുകയും ചെയ്തിട്ടുള്ളതിനാല്‍ ബിവറേജസ് ‌ഔട്ട്‌ലെറ്റുകളില്‍ പഴയപോലെ തിരക്കോ ക്യൂവോ ഇല്ല. ക്യൂ ഉള്ള സ്ഥലങ്ങളില്‍ തിരക്ക് കുറയ്ക്കുന്നതിനുള്ള ക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button