
ഔറംഗാബാദ്: നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങ് ഠാക്കൂറിന്റെ ഭാര്യ പുനിത വിവാഹമോചനമാവശ്യപ്പെട്ട് കോടതിയിൽ. 2012 ഡിസംബര്‍ 16 ന് നടന്ന ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാലുപ്രതികളില്‍ ഒരാളാണ് അക്ഷയ് സിങ് ഠാക്കറെന്നും ഇയാളെ വധശിക്ഷക്ക് വിധിച്ചിരിക്കുകയാണെന്നും ഔറംഗാബാദ് കുടുംബകോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിൽ സമർപ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടെങ്കിലും അക്ഷയ് സിംഗ് ഠാക്കൂറിന്റെ വിധവയായി ജീവിതകാലം മുഴുവന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.
Read also: കൊറോണ ഭീതി: മലയാളികളടങ്ങുന്ന വിദ്യാര്‍ഥി സംഘം വിദേശത്ത് കുടുങ്ങി
പ്രതികളെ മാര്‍ച്ച് 20-ന് രാവിലെ അഞ്ചരയ്ക്ക് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റാനാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ മൂന്ന് പ്രതികള്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു.
Post Your Comments